ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് : വിചാരണ നടപടികൾ ആരംഭിച്ചു ; പ്രതികള്‍ കോടതിയിൽ

Jaihind Webdesk
Tuesday, August 10, 2021

 

കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കണ്ണുർ അസിസ്റ്റന്‍റ്  സെഷൻസ് കോടതിയിലാണ് വിചാരണ. സിപിഎം നേതാക്കളായ മുൻ എംഎൽഎ കെ.കെ.നാരായണൻ, സി.കൃഷ്ണൻ, ഡിവൈഎഫ്ഐ നേതാവ് ബിനോയ് കുര്യൻ, സിഒടി നസീർ ഉൾപ്പടെ കോടതിയിൽ ഹാജരായി. 2013 ഒക്ടോബര്‍ 27നായിരുന്നു സംഭവം.