ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം; നടന് പരിക്ക്


തൃശൂര്‍ : ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലു പേർ തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് നടന്‍റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനിൽ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവർക്കും മർദ്ദനമേറ്റതായി നടൻ സുനിൽ സുഖദ വ്യക്തമാക്കി.സംഭവത്തില്‍ ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments (0)
Add Comment