തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിയ്ക്ക് നേരെ അതിക്രമം. പ്രതിയെ പിടികൂടി. കരുമം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥക്ക് നേരെയാണ് ആക്രമണമുണ്ടായത്. വഞ്ചിയൂരിൽ വച്ചാണ് അതിക്രമം നടന്നത്. ബൈക്കിലെത്തിയ പ്രതി സ്ത്രീയെ നിലത്ത് തള്ളിയിട്ടതിനു ശേഷം അതിക്രമിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്തുകയും തുടർന്ന് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
പിടിവലിക്കിടെ നിലത്തുവീണ യുവതിക്ക് പരിക്കേറ്റു. യുവതി നിലവിളിച്ചതോടെ സമീപ വീടുകളില്‍ നിന്ന് ആളുകള്‍ ഓടിയെത്തി ഇതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. യുവതി അപ്പോള്‍ തന്നെ വഞ്ചിയൂര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.