ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സംഭവം സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോള്‍

Jaihind Webdesk
Thursday, April 11, 2024

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയോടെയാണ്  ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഭവത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. പുല്‍വാമയിലെ അര്‍ഷിപൊരയിലാണ് ആദ്യം ഏറ്റുമുട്ടല്‍  നടന്നത്.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.  പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉടന്‍ തന്നെ തിരിച്ചടിച്ചുവെന്നും പോലീസ് അറിയിച്ചു. സ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്.