മാസ്‌ക് ധരിക്കാത്തത് ചോദ്യംചെയ്തു ; തലസ്ഥാനത്ത് എസ്.ഐക്കുനേരെ ആക്രമണം, രണ്ടുപേർ അറസ്റ്റില്‍

Jaihind Webdesk
Saturday, July 24, 2021

തിരുവനന്തപുരം :  പേരൂര്‍ക്കടയില്‍ എസ്.ഐക്കുനേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യംചെയ്തതിനായിരുന്നു നാലംഗ സംഘത്തിന്‍റെ ആക്രമണം. പരിക്കേറ്റ എസ്.ഐ നന്ദകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.