ഭക്ഷണം പാർസൽ നൽകുന്നതില്‍ തർക്കം ; അതിഥി തൊഴിലാളിക്ക് ക്രൂരമർദനം

Jaihind Webdesk
Wednesday, September 22, 2021

ഇടുക്കി : തൊടുപുഴ മങ്ങാട്ടുകവലയിൽ അതിഥി തൊഴിലാളിക്ക് ക്രൂരമർദനം. ഹോട്ടലിൽ ഭക്ഷണം പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയവരാണ് അസം സ്വദേശിയായ യുവാവിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.