മാധ്യമപ്രവർത്തകനുനേരെ പോലീസ് അതിക്രമം; സംഭവം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്​ പിന്നാലെ പോയതിന്

Jaihind Webdesk
Thursday, December 14, 2023

ആലപ്പുഴ: മാധ്യമപ്രവർത്തകനുനേരെ പോലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനുബാബുവിനെയാണ് കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പോലീസ് സംഘം അസഭ്യം വിളിച്ചുകൊണ്ട്​ കൈയേറ്റം ചെയ്യുകയും സ്കൂട്ടർ തള്ളിമറിച്ചിട്ട് താക്കോല്‍ ഊരികൊണ്ടുപോവുകയും ചെയ്തു. ആലപ്പുഴ പള്ളിപ്പുറത്തു​വെച്ചായിരുന്നു സംഭവം. ആലപ്പുഴയില്‍ ഇന്ന് മുഖ്യമന്ത്രിയുടെ ബസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പൂച്ചാക്കലിൽ  പോലീസ് സ്റ്റേഷന് മുന്നിൽ  വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.