വീണ്ടും വനിതാ ഡോക്ടർക്ക് നേരെ അതിക്രമം ; ചെരുപ്പേറും അസഭ്യവർഷവും ഉണ്ടായെന്ന് പരാതി

Jaihind Webdesk
Sunday, August 15, 2021

തിരുവനന്തപുരം : വനിതാ ഡോക്ടർക്ക് നേരെ ചെരുപ്പെറിഞ്ഞു. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ രണ്ട് പേർ ഡോക്ടർക്ക് നേരെ ചെരുപ്പെറിയുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേർ പിടിയിലായി.

അസഭ്യവർഷം നടത്തിയെന്നും ഡോക്ടർ പറഞ്ഞു. അറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഇന്നലെയായിരുന്നു സംഭവം. രണ്ടുപേരായിരുന്നു വന്നത്. അവരിൽ ഒരാളുടെ കൈയിൽ മുറിവുണ്ടായിരുന്നു. അകത്ത് കയറി ചെരുപ്പ് അഴിച്ചുവച്ച് കിടക്കാൻ പറഞ്ഞതാണ് ആക്രമണത്തിന് കാരണം.

പുറത്ത് പറയാൻ പറ്റാത്ത വാക്കുകളാണ് അവർ ഉപയോഗിച്ചതെന്നും ഡോക്ടർ പറഞ്ഞു. നേരത്തെ ഫോർട്ട് ഗവൺമെന്‍റ് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയും അതിക്രമം നടന്നിരുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.