മണിപ്പൂരില്‍ അതീവ ജാഗ്രത; ഏഴ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

Jaihind Webdesk
Tuesday, January 2, 2024

മണിപ്പൂരിലെ ഥൗബലില്‍ അതീവ ജാഗ്രത തുടരുന്നു.  സംഘർഷത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷസേനയ്ക് നേരെയും ഇന്ന് ആക്രമണം നടന്നു. മ്യാൻമാർ അതിര്‍ത്തിയിലെ മൊറേയിലാണ് സംഭവം.  ഏഴ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം.

ഒരിടവേളക്ക് ശേഷമാണ് മണിപ്പൂരില്‍ വീണ്ടും തുടര്‍ച്ചയായ ആക്രമണം നടക്കുന്നത്.  മ്യാൻമാർ അതിര്‍ത്തിയിലെ മൊറെയില്‍ സുരക്ഷ സേനക്ക് നേരെയും വെടിവെപ്പ് ഉണ്ടായി. ആയുധധാരികളായ സംഘം റോക്കറ്റ് ലോഞ്ചർ ഉള്‍പ്പെടെ സുരക്ഷസേനക്ക് നേരെ പ്രയോഗിച്ചുവെന്നും വിവരമുണ്ട്. അതേസമയം സംഘർഷ സാഹചര്യം കണക്കിലെടുത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്തി.