നിയമസഭ ഇന്നും പ്രക്ഷുബ്ധം; 5 പ്രതിപക്ഷ എംഎല്‍എമാര്‍ നിയസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു

Tuesday, March 21, 2023

തിരുവനന്തപുരം : നിയമസഭ ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന സഭ നടപടികളില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, ഉമാ തോമസ്, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്ന് മുതൽ സത്യഗ്രഹമിരിക്കുന്നത്.

ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം ഇന്നും സഭ ടിവി പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങള്‍ കാണിച്ചില്ല.