നിയമസഭാ സമ്മേളനം; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

Jaihind Webdesk
Thursday, January 5, 2023

 

തിരുവനന്തപുരം: ഗവർണറുമായുള്ള അനുനയ നീക്ക ഭാഗമായി ഈ മാസം 23ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ചേർന്നേക്കും. ഇന്നുചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇതിനായി കരട് നയപ്രഖ്യാപന പ്രസംഗം തയാറാക്കുകയാണ്.

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരുവാൻ ഗവർണർ പച്ചക്കൊടി കാട്ടിയതോടെയാണ് ഗവർണറും സർക്കാരുമായി വീണ്ടും അനുനയമുണ്ടായത്. സർക്കാർ ഗവർണർ പോര് വ്യാജ ഏറ്റുമുട്ടൽ എന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്ന നിലയിലാണ് സർക്കാരും ഗവർണറുമായി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ അനുനയം രൂപപ്പെട്ടത്. നയപ്രഖ്യാപന പ്രസംഗത്തോടെ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചാൽ അടുത്തമാസം മൂന്നിന് ബഡ്ജറ്റ് അവതരിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം ഇടുന്നത്.