കയ്യാങ്കളി കേസ് : ശിവന്‍കുട്ടി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം

Jaihind Webdesk
Wednesday, July 28, 2021

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം. വിചാരണ നേരിടട്ടെ എന്നതാണ് പാര്‍ട്ടി തീരുമാനം.

അതേസമയം ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ശിവന്‍കുട്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.