വിദ്യാർത്ഥികള്‍ക്ക് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ ഇന്ന് കെഎസ്‌യുവിന്‍റെ നിയമസഭാ മാർച്ച്

Jaihind Webdesk
Tuesday, July 9, 2024

 

തിരുവനന്തപുരം: കെഎസ്‌യു ഇന്ന് നിയമസഭയിലേക്ക് അവകാശ പത്രികാ മാർച്ച് നടത്തും. നിരന്തരം വിദ്യാർത്ഥികളുടെ നീതി നിഷേധിക്കുന്ന സർക്കാരിന്‍റെ കണ്ണുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവകാശ ശബ്ദം ഉയർത്തുന്നതിനായി മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് കെഎസ്‌യു പ്രവർത്തകർ അവകാശ പത്രികയുമായി നിയമസഭയിലേക്ക് മാർച്ച് നടത്തും.