നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യാനാവില്ല; മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

Jaihind Webdesk
Friday, September 2, 2022

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്നും കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നല്‍കിയ ഹർജിയാണ് തള്ളിയത്. സെപ്റ്റംബർ 14ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കേസിൽനിന്ന് ഒഴിവാകാൻ ശ്രമിക്കരുതെന്നും കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

2015 മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം. മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, കെ.ടി ജലീൽ എംഎൽഎ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാൻ ശ്രമിച്ച പ്രതിപക്ഷം 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് ക്രൈം ബ്രാഞ്ച് എടുത്തിരിക്കുന്ന കേസ്.