മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: മുകുള്‍ വാസ്നിക് മുതിർന്ന നിരീക്ഷകന്‍, ബെന്നി ബഹനാന്‍ മേഘാലയയുടെ ചുമതലയുള്ള നിരീക്ഷകന്‍

Jaihind Webdesk
Monday, December 26, 2022

 

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിരീക്ഷകരെ കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്‌നിക്കാണ് മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള മുതിർന്ന നിരീക്ഷകൻ. ഓരോ സംസ്ഥാനങ്ങൾക്കുമായി രണ്ട് വീതം നിരീക്ഷകരെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. ബെന്നി ബഹനാൻ എംപി മേഘാലയയുടെ ചുമതലയുള്ള നിരീക്ഷകനാണ്. മുന്‍ എംപി ജെ.ഡി സീലമാണ് മറ്റൊരു നിരീക്ഷകൻ. എംപിമാരായ ഫ്രാൻസിസ്‌കോ സാർദിന, ഡോ. കെ ജയകുമാർ എന്നിവർക്ക് നാഗാലാൻഡിന്‍റെയും അബ്ദുൾ ഖലീഖ് എംപി, അർവീന്ദർ സിംഗ് ലൗലി എന്നിവർക്ക് ത്രിപുരയുടെ ചുമതലയും നൽകി.