നിയമസഭാ തെരഞ്ഞെടുപ്പ് : അശോക് ഗഹ്‌ലോട്ടിന് കേരളത്തിന്‍റെ നിരീക്ഷണച്ചുമതല

Jaihind News Bureau
Wednesday, January 6, 2021

ന്യൂഡല്‍ഹി : കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ എ.ഐ.സി.സി നിരീക്ഷകരെ നിയമിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോട്ട്, ലുസിനോ ഫലേറോ, ജി. പരമേശ്വര എന്നിവരാണ് കേരളത്തിലെ നിരീക്ഷണ സംഘത്തിലുള്ളത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനൊപ്പമാണ് ഇവർ പ്രവർത്തിക്കുക.

കേരളത്തിന് പുറമെ ആസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയമിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുകുൾ വാസ്‌നിക്, ഷക്കീൽ അഹമ്മദ് ഖാൻ എന്നിവർകാണ് അസമിന്‍റെ ചാർജ്. എം വീരപ്പമൊയ്‌ലി, എം. എം പള്ളം രാജു, നിതിൻ റൗട്ട് എന്നിവർക്ക് തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല. ബി.കെ ഹരിപ്രസാദ്, അലംഗിർ ആലം, വിജയ് ഇന്ദർ സിംഗ്ള എന്നിവർക്ക് പശ്ചിമ ബംഗാലിന്‍റെയും ചുമതല നൽകി.