നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയം നിരാശാജനകമെന്ന് സോണിയ ഗാന്ധി ; ‘തോല്‍വി അപ്രതീക്ഷിതം’

Jaihind Webdesk
Friday, May 7, 2021

 

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം തികച്ചും നിരാശാജനവും അപ്രതീക്ഷിതവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് വൈകാതെ തന്നെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കും. തിരിച്ചടിയില്‍ നിന്നും ഉചിതമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും സോണിയാഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തമിഴ്‌നാട്ടില്‍ മികച്ച വിജയം നേടിയ എം.കെ. സ്റ്റാലിനെയും, ബംഗാളില്‍ മികച്ച വിജയം നേടിയ മമത ബാനര്‍ജിയേയും കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപാര്‍ട്ടികളേയും സോണിയാ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.