തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗതകൂട്ടി കോണ്‍ഗ്രസ് ; പത്തംഗ സമിതിയെ പ്രഖ്യാപിച്ചു ; ഉമ്മൻ ചാണ്ടി അധ്യക്ഷന്‍

Jaihind News Bureau
Wednesday, January 20, 2021

 

ന്യൂഡല്‍ഹി : കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗതകൂട്ടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്. പത്തംഗ തെരഞ്ഞെടുപ്പ് സമിതിയെ പ്രഖ്യാപിച്ചു.   മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയാണ് സമിതി അധ്യക്ഷന്‍.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ മുരളീധരൻ എം പി, മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരൻ, കെപിസിസി വർക്കിങ് പ്രസിഡന്‍റുമാരായ കെ സുധാകരൻ എം.പി,
കൊടിക്കുന്നിൽ സുരേഷ് എംപി,ശശി തരൂർ എം.പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. തെരഞ്ഞെടുപ്പ് നയരൂപീകരണം, ഏകോപനം ഉൾപ്പടെയുള്ള  കാര്യങ്ങളിൽ കൂടിയാലോചനകൾ നടത്തി കമ്മിറ്റി തീരുമാനം കൈക്കൊള്ളും.