100 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍; വ്യാപക പ്രതിഷേധം

Wednesday, October 11, 2023

കാര്‍ഷിക സര്‍വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് വൈസ് ചാന്‍സലര്‍ ബി.അശോക്. അടുത്ത മാര്‍ച്ചോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് വിസി പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സര്‍വകലാശാലയെ കരകയറ്റാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ജീവനക്കാരെ കുറയ്ക്കുകയെന്ന് വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ വിസിക്കെതിരെ പ്രതിപക്ഷ സംഘടനയായ കെഎയു എംപ്ലോയ്‌സ് യൂണിയന്‍ രംഗത്തെത്തി. ജീവനക്കാരെ പ്രജയായി കാണുന്ന മാടമ്പി സ്വഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എംപ്ലോയ്‌സ് യൂണിയന്‍ അറിയിച്ചു.