പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

Jaihind News Bureau
Saturday, November 28, 2020

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്‌ഐയെ സർവീസിൽ നിന്ന് സസ്‌പെന്‍റ് ചെയ്തു. സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സസ്‌പെൻഷൻ. എഎസ്‌ഐ ഗോപകുമാറിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗോപകുമാർ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തു. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്.