ഐഐടി ജെഇഇ പരീക്ഷയില്‍ ദുബായിലെ മലയാളി വിദ്യാര്‍ത്ഥി അശ്വിന്‍ പ്രശാന്തിന് ഉന്നതവിജയം

 

ദുബായ് ​: ​ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും മലയാളിയായ അശ്വിന്‍ പ്രശാന്ത് ഉന്നതവിജയം കരസ്ഥമാക്കി. കണ്ണൂര്‍ പെരളം സ്വദേശിയായ അശ്വിന്‍ അഖിലേന്ത്യാതലത്തില്‍ 409-ാം റാങ്ക് നേടി.

നേരത്തെ ജിഇഇ പരീക്ഷയില്‍ ഇന്ത്യക്ക് പുറത്തുള്ള കുട്ടികളില്‍ അശ്വിന്‍ ഒന്നാം റാങ്ക് നേടിയിരുന്നു. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ (ഐഎച്ച്എസ്) 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബര്‍ദുബായ് ആസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിലെ ഇന്‍റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കെ പ്രശാന്തിന്‍റെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പതോളജിസ്റ്റ് ഡോ. സജിതയുടെയും മകനാണ്.

കോഴിക്കോട് സി എം ഐ പബ്‌ളിക് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സഹോദരി അശ്വതി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ദുബായില്‍ നടന്ന നാഷണല്‍ ഒളിമ്പ്യാഡില്‍ അശ്വിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.

Comments (0)
Add Comment