തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങളില്‍ ആദ്യമെത്തുന്നത് ഇഡി; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് അശോക് ഗലോട്ട്

Jaihind Webdesk
Thursday, October 19, 2023

Ashok-Gehlot

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി അശോക് ഗലോട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങളില്‍ ആദ്യം എത്തുന്നത് ഇഡിയാണ്. അന്വേഷണ ഏജന്‍സികളെ വച്ചുള്ള രാഷ്ട്രീയ വേട്ടയാടല്‍ ഒരു സര്‍ക്കാരിന് ചേരുന്നതല്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റെയ്ഡുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ല. താനും സച്ചിന്‍ പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഒറ്റ പേരുപോലും താന്‍ എതിര്‍ത്തിട്ടില്ലെന്നും അശോക് ഗലോട്ട് പറഞ്ഞു.