ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം എന്ന യുഡിഎഫ് പഞ്ചായത്തുകളുടെ പ്രചാരണം തട്ടിപ്പെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. ഒരിക്കലും പ്രാവര്‍ത്തികമാകാത്ത കാര്യമാണെന്നറിഞ്ഞിട്ടും ആശാ പ്രവര്‍ത്തകരെ കബളിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശാ പ്രവര്‍ത്തകരുടെ അധിക വേതന നീക്കം തള്ളിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ അനുമതി പിന്നത്തെ കാര്യമെന്നാണ് മന്ത്രി പ്രതികരിച്ചത്. ആശാ പ്രവര്‍ത്തകര്‍ 47 ദിനങ്ങളായി ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ സമരമിരിക്കുകയാണ്. അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നിലപാടുകള്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നിരാഹാരവും തുടരുകയാണ്. ഇതൊന്നും ബാധിക്കുന്നില്ല എന്നാണ് സര്‍ക്കാരിന്റെ രീതി. കോണ്‍ഗ്രസും പൊതു ജനവും ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. അപ്പോഴാണ് മന്ത്രിയുടെ ആശമാര്‍ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കുന്നത്.