ആശമാരുടെ സമരം 53ആം ദിനത്തില്‍; ചര്‍ച്ചയില്‍ പ്രതീക്ഷയേകി ‘ആശ’മാര്‍

Jaihind News Bureau
Thursday, April 3, 2025

സെക്രട്ടറിയേറ്റിന് മുന്നില്‍ അതിജീവന സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.
ഐഎന്‍ടിയുസിയും സിഐടിയുവും ഉള്‍പ്പെടെ ആശാവര്‍ക്കര്‍മാരുടെ വിവിധ സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ചേംബറിലാണ് ചര്‍ച്ച.

ആശമാരുടെ രാപ്പകല്‍ സമരം 53-ാം ദിനത്തിലേക്കും നിരാഹാര സമരം 15-ാം ദിനത്തിലേക്കും കടന്നു. ഇതിനിടയിലാണ് വീണ്ടും ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പ്രഖ്യാപനങ്ങളോ ഉറപ്പുകളോ അല്ല ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് വേണ്ടതെന്ന നിലപാടിലാണ് സമരസമിതി.