ഭരണ സിരാകേന്ദ്രത്തിനു മുന്നിലെ ആശമാരുടെ അതിജീവന പോരാട്ടം തുടരുന്നു. ആശമാരുടെ രാപകല്‍ സമരം 51-ാം ദിനത്തിലേക്കും നിരാഹാര സമരം 13-ആം ദിനത്തിലേക്കും കടന്നു. കഴിഞ്ഞദിവസം സമരവേദിയിലും സംസ്ഥാന വ്യാപകമായും മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ച ആശമാര്‍ മുറിച്ച മുടി സമരവേദിയില്‍ കോര്‍ത്തിട്ട് പ്രതിഷേധം തുടരുകയാണ്. സമരവേദിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ നായരും മാര്‍ത്തോമ്മാ
സഭ വൈദികന്‍ രാജു പി ജോര്‍ജും മുടിമുറിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.രി നദ്ദയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 2:30 നാണ് കൂടിക്കാഴ്ച.