സെക്രട്ടേറിയറ്റിനു മുമ്പില്‍ അതിജീവന സമരം തുടരുന്നു. ആശാവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി ഇന്നും ചര്‍ച്ച നടത്തിയേക്കും. ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും ഉള്‍പ്പെടെ ആശമാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാതെയാണ് കഴിഞ്ഞദിവസം ചര്‍ച്ച അവസാനിച്ചത്. ഇതോടെ ചര്‍ച്ചയില്‍ തൃപ്പരല്ലെന്നും സമരം തുടരുമെന്നും സമരസമിതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സമരവേദിയില്‍ വലിയ പ്രതിഷേധവും സംഘടിപ്പിച്ചു.ഇവരുടെ രാപ്പകല്‍ സമരം 54-ാം ദിവസത്തിലേക്കും നിരാഹാര സമരം 16 ആം ദിനത്തിലേക്കും കടന്നു.
സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കാം മെന്ന നിലപാടാണ് ചര്‍ച്ചയില്‍ പ്രധാനമായും സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിച്ചുകൊണ്ട് കമ്മറ്റിയെ നിയോഗിക്കണമെന്ന ആവശ്യമാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോട്ടുവെക്കുന്നത.്