ആശ സമരം കൂടുതല്‍ ശക്തമാകുന്നു. അമ്പതാം ദിനം മുടി മുറിച്ച് ആശാപ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സമരസമിതി വ്യക്തമാക്കി. പ്രതികാര നടപടിയുടെ ഭാഗമായി പല ആശ പ്രവര്‍ത്തകര്‍ക്കും ഇന്‍സെന്റീവും ഓണറേറിയവും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നും സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാംഘട്ട സമരത്തിനു ശേഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് മോശം പെരുമാറ്റമെന്നും സമരസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഭരണ സിരാകേന്ദ്രത്തിനു മുന്നിലെ സ്ത്രീകളുടെ അതിജീവന പോരാട്ടംതുടരുകയാണ്… ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 47-ാം ദിനത്തിലേക്കുംനിരാഹാര സമരം 9-ാം ദിനത്തിലേക്കും കടന്നു. അതിനിടെ ആശമാര്‍ക്ക് സഹായവുമായി യുഡിഎഫ് ഭരിക്കുന്ന ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തുവന്നു. അധികവേതനം നല്‍കുമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രഖ്യാപനം.. വേണമെങ്കില്‍ ആശമാരുടെ ഓണറേറിയം സംസ്ഥാന സര്‍ക്കാരിന് വര്‍ധിപ്പിക്കാമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് തികഞ്ഞ അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു
അങ്കണവാടി ജീവനക്കാരുടെം വിഷയം പരിഹരിക്കുന്നതിന് വേണ്ടി പരമാവധി ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.