കൊല്ലം ജില്ലയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് സ്വന്തം നിലയില്‍ ആയിരം രൂപ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ബഡ്ജറ്റില്‍ ആണ് ഇതിനുള്ള തുക വക കൊള്ളിച്ചത്. 46 ആശാപ്രവര്‍ത്തകരാണ് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സമരം തുടരുന്ന ആശാവര്‍ക്കര്‍മാരോട് സംസ്ഥാനസര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴാണ് യുഡിഎഫ് ഭരിക്കുന്ന തൊടിയൂര്‍ പഞ്ചായത്ത് മാതൃകാപരമായ തീരുമാനമെടുത്തത്.
ഇതേ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആശമാര്‍ക്ക് ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്നതിനെ കുറച്ച് കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ച ചെയ്യുകയാണ്.ഇതിന്റെ നിയമവശങ്ങള്‍ കൂടി പരിശോധിച്ചു തനത് ഫണ്ടില്‍ നിന്ന് ഇവരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കുവാനാണ് ലക്ഷ്യമിടുന്നത്.