വനിതകളുടെ അഭിമാനം സംരക്ഷിക്കാത്ത സര്‍ക്കാരേ കാണുക… ആശമാര്‍ മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു

Jaihind News Bureau
Monday, March 31, 2025

 

ആശാവര്‍ക്കര്‍മാരുടെ നേര്‍ക്ക് സര്‍ക്കാരിന്റെ ക്രൂരമായ അവഗണന തുടരുകയാണ്. വനിതകളുടെ അഭിമാനം സംരക്ഷിക്കാന്‍ സാധിക്കാത്ത ഒരു ഒരു സര്‍ക്കാരാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് തെളിയുകയാണ്. ആശാ പ്രവര്‍ത്തരോടുള്ള അവഗണനയിലും മനുഷ്യാവകാശ ലംഘനത്തിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. നാണം കെട്ട സര്‍ക്കാരേ ഇതു കാണുക…നിങ്ങള്‍ ഈ ജനങ്ങളെ ഏത്രകാലം ഇങ്ങനെ തെരുവില്‍ കിടത്തും…. ?

സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് വനിതകള്‍ മുടി മുറിച്ചു പ്രതിഷേധം അറിയിച്ചത് . ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളായത് . രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ ഒത്തു കൂടിയിരുന്നു. അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുടി മുറിക്കലില്‍ പങ്കുചേര്‍ന്നു.

പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങുന്നതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരത്തിലും ഇന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ പങ്കാളികളാകും