ആശമാരുടെ മെയ്ദിന  റാലി ഇന്ന്

Jaihind News Bureau
Thursday, May 1, 2025

സാര്‍വദേശീയ തൊഴിലാളി ദിനത്തിലും ഭരണസിരാകേന്ദ്രത്തിനു മുന്നിലെ ആശമാരുടെ അതിജീവന സമരം തുടരും. ആശാ പ്രവര്‍ത്തകരുടെ രാപകല്‍ സമരം  81 -ാം ദിവസത്തിലേക്കും നിരാഹാര സമര 42-ാം ദിവസത്തിലേക്കും കടന്നു. സമരം ചെയ്യുന്ന ആശമാരിന്ന് മെയ്ദിന റാലി നടത്തും. നൂറുക്കണക്കിനാശമാരും തൊഴിലാളികളും അണിനിരക്കുന്ന റാലി രാവിലെ 10 മണിക്ക് ആരംഭിക്കും. ‘ഈ മെയ്ദിനം ആശമാര്‍ക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിക്കുന്നത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, മെയ് 5 ന് തുടങ്ങി ജൂണ്‍ 17 ന് അവസാനിക്കുന്ന രാപകല്‍ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമര പന്തലില്‍ നടക്കും. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി മത്തായി ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. സമര പതാക എം എ ബിന്ദുവിന് കൈമാറും.