ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി
തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിൽ പ്രതിഷേധമുയർത്തും. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയർത്തിലാണ് കോൺഗ്രസ് പ്രതിഷേധിക്കുക . മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും ‘. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ മുൻ കെപിസിസി അധ്യക്ഷൻ കെ.മുരളീധരൻ സമരം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട വെച്ചൂച്ചിറയിൽ വിഎം സുധീരനും സമരം ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിൽ മുതിർന്ന നേതാക്കളും ഡിസിസി അധ്യക്ഷൻ മാരും സമരം ഉദ്ഘാടനം ചെയ്യും.
ആശ സമരം ഒന്നരമാസത്തിലേക്ക് കടന്നു. ജനകീയ പ്രതിരോധ സമിതിയുടെ ജനസഭയുമായി ആശമാർ ഇന്ന് പ്രതിഷേധിക്കും. ആശാവർക്കമാരുടെ രാപ്പകൽ സമരം 45-ാം ദിനത്തിലേക്കും നിരാഹാര സതൃഗ്രഹം
ഏഴാം ദിനത്തിലേക്കും കടന്നതോടെ ജനകീയ പ്രതിരോധ സമിതി സമരവേദിയിൽ ജനസഭ സംഘടിപ്പിക്കുന്നത്.
സാഹിത്യ- സാമൂഹ്യ – കലാ – സാംസ്കാരിക – നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയിൽ അണിചേരും. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ , കല്പറ്റ നാരായണൻ,ജോയി മാത്യു, സി ആർ നീലകണ്ഠൻ
ഉൾപ്പെടെ ഒട്ടനവധിപ്പേർ ജനസഭയിൽ പങ്കെടുക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ തുടരുന്ന അങ്കണവാടി ജീവനക്കാരുടെ
രാപ്പകൽ സമരം പത്താം ദിനത്തിലേക്ക് കടന്നു.