K KARUNAKARAN| കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ അനുഗ്രഹം തേടി ആര്യാടന്‍ ഷൗക്കത്ത്

Jaihind News Bureau
Saturday, May 31, 2025

കെ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. തൃശൂര്‍ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിലെ സ്മൃതി മണ്ഡപത്തിലാണ് അനുഗ്രഹം തേടി ആര്യാടന്‍ ഷൗക്കത്ത് എത്തിയത്.

ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പാണ് രാവിലെ 6ന് ആര്യാടന്‍ ഷൗക്കത്ത് സ്മൃതികുടീരത്തിലെത്തിയത്. ഒമ്പ്ത് എം.എല്‍.എമാരുമായി പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ കേരളത്തില്‍ അധികാരത്തിലേറ്റിയ നേതാവായിരുന്നു കെ. കരുണാകരനെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. യു.ഡി.എഫ് മുന്നണിയുണ്ടാക്കിയ നേതാവ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ഞാന്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്. ലീഡറുടെ അനുഗ്രഹം നിലമ്പൂര്‍ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചു പിടിപിടിക്കാനുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, ടി.വി തന്ദ്രമോഹന്‍, എം.പി വിന്‍സെന്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു.