നിലമ്പൂരില്‍ കളം നിറഞ്ഞ് മുന്നേറുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകുന്നേരം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
അതേ സമയം ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജ്, പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് എന്നിവരാണ് ഇന്ന് പത്രിക നല്‍കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണ പരിപാടികള്‍ തുടരുകയാണ്.