NILAMBUR| നിലമ്പൂര്‍ പിടിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Jaihind News Bureau
Saturday, May 31, 2025

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി . നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

റോഡ് ഷോയ്ക്ക് ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാണ് ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പായി അനുഗ്രഹം തേടി മണ്‍മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ ഷൗക്കത്ത് സന്ദര്‍ശിച്ചിരുന്നു.

ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23ന് വോട്ടെണ്ണല്‍ നടക്കും. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സ്വതന്ത്ര എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ ഇടതു ബന്ധം ഉപേക്ഷിച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുന്നത്.