നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പ്രഖ്യാപിച്ചു. കെപിസിസി തീരുമാനം എഐസിസിയെ അറിയിച്ചു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആഹ്ലാദപ്രകടനവുമായി തല്‍സ്ഥാനത്ത് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അടക്കമുള്ളവരുടെ പിന്തുണയിലാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.