പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി സത്യവിരുദ്ധം; നിയമനടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

Jaihind News Bureau
Wednesday, July 29, 2020

പി.വി അന്‍വര്‍ എം.എല്‍.എയുടെ സത്യവിരുദ്ധമായ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.
വധിക്കാന്‍ ഗൂഢാലോചന നടത്തിയും വധക്കേസില്‍ പ്രതിയായുമൊക്കെയുള്ള പരിചയം അന്‍വറിനാണുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് അന്‍വറിനെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാനിലയ്ക്കും പരാജയപ്പെട്ടതോടെ രക്തസാക്ഷി പരിവേഷം ലഭിക്കാനായി നടത്തിയ നാടകമാണിതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസിലാകും. വ്യാജ പരാതിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.