സ്വാതന്ത്ര്യത്തിന് ശേഷം മതനിരപേക്ഷതയുടെ മുഖമാണ് ആര്യാടൻ മുഹമ്മദ്; എ.എൻ ഷംസീർ

Jaihind Webdesk
Wednesday, November 23, 2022

മലപ്പുറം: സ്വാതന്ത്രത്തിന് മുമ്പ് മതനിരപേക്ഷതയുടെ മുഖം അബ്ദുറഹിമാൻ സാഹിബ് ആയിരുന്നു എങ്കിൽ, സ്വാതന്ത്ര്യത്തിന് ശേഷം മതനിരപേക്ഷതയുടെ മുഖമായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷതക്ക് വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇന്നുള്ളതെന്നും, ഭരണ ഘടന അസ്തിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭരണഘടനാ സാക്ഷരതക്ക് സ്പീക്കർ എന്ന നിലയിൽ തുടക്കം കുറിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.

മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ 77 മത് ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുറഹിമാൻ സാഹിബ് സ്മാരക മന്ദിരത്തിൽ ആര്യാടൻ മുഹമ്മദ് സ്മാരക ഹാൾ സ്പീക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്‍റ്  വി എസ് ജോയ്, പി ഉബൈദുള്ള എംഎൽഎ, പി ടി അജയ് മോഹൻ, സി ഹരിദാസ് , വീക്ഷണം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.