ന്യൂഡല്‍ഹി: മദ്യനയ കേസില്‍ നിയമ പോരാട്ടം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ അറസ്റ്റ് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം തേടിയുള്ള ഹര്‍ജിയും അന്ന് കോടതി തള്ളി. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇഡി കേസില്‍ സുപ്രീംകോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സിബിഐ കേസില്‍ അറസ്റ്റിലായതിനാല്‍ കെജ്‌രിവാളിന് പുറത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് നടപടി.