തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്: ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന് മേയര്‍; അല്ലെന്ന് മന്ത്രി കടകംപള്ളി, പോര് മുറുകുന്നു

Jaihind News Bureau
Saturday, May 23, 2020

തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ടില്‍ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേയര്‍ കെ. ശ്രീകുമാര്‍. പുലര്‍ച്ചെ ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെയാണെന്നും ആവശ്യത്തിന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനായില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി. ചെയ്യേണ്ട കാര്യങ്ങള്‍ ആ സമയത്ത് തന്നെ ചെയ്യണം. സംഭവിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം സംസാരം ഉണ്ടായതുകൊണ്ട് കാര്യമില്ല. നേരത്തെ തന്നെ കൂടിയാലോചനകള്‍ നടത്തുകയും തീരുമാനമെടുക്കയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡാം തുറന്നത് വൃഷ്ടിപ്രദേശത്ത് അമിതയളവില്‍ മഴ പെയ്തതിനാലാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഉദ്യോഗസ്ഥര്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.