അരുൺ ഗോയൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

Jaihind Webdesk
Monday, November 21, 2022

ഡൽഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. 2027 ഡിസംബർ വരെ അദ്ദേഹം പദവിയിൽ തുടരും. വിരമിക്കുന്നതിന് ആറാഴ്ച മുമ്പ് വോളണ്ടറി റിട്ടയർമെന്‍റ്  സർവീസ് (വിആർഎസ്) എടുത്ത ഘനവ്യവസായ മന്ത്രാലയത്തിന്‍റെ  മുൻ സെക്രട്ടറിയായിരുന്നു അരുൺ ഗോയല്‍ . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർക്കൊപ്പം അദ്ദേഹം തിരഞ്ഞെടുപ്പ് പാനലിൽ അംഗമായി.