യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.അബിൻ വർക്കി.കാട്ടാനയുടേതിനേക്കാൾ വലിയ കിരാത നടപടിയാണ് പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴോളം ജീവനുകളാണ് വന്യ ജീവി ആക്രമണത്തിൽ പൊലിഞ്ഞത്. ഇതിനെ കണ്ടില്ലന്ന് നടിക്കുന്ന വനം മന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചതിനാണ് ജാമ്യാമില്ലാ കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റിനെ തുറങ്കിലടക്കുന്നത്.
അതേ സമയം ന്യായമായ സമരത്തിൽ ജനങ്ങളോടൊപ്പം അടിയുറച്ച് നിൽക്കുമെന്നും ,ഫ്രാൻസിസിന്റെ അറസ്റ്റിനെ രാഷ്‌ടീയമായും നിയമപരമായും യൂത്ത് കോൺഗ്രസ് നേരിടുമെന്നും അബിൻ വർക്കി പറഞ്ഞു.