മുണ്ടൂർ ഇരട്ട കൊലക്കേസ് : പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Jaihind Webdesk
Saturday, April 27, 2019

തൃശ്ശൂർ മുണ്ടൂരിൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള കുടിപകയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വരടിയം സ്വദേശികളായ ഡയമണ്ട് സിജോ, സഹോദരൻ മിൽജോ,കൂട്ടാളികളായ ജിനോ, അഖിൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ സംഘത്തിലുൾപ്പെട്ട മറ്റ് രണ്ട്പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെതുടർന് വരടിയം കുരിയാൽ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരെ ഒരു സംഘം കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് ഇട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.  സംഭവത്തിൽ വരടിയം സ്വദേശികളായ ഡയമണ്ട് സിജോ, സഹോദരൻ മിൽജോ, കൂട്ടാളികളായ ജിനോ,അഖിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.

കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായി മുൻപും ഇവർ തമ്മിൽ സംഘട്ടനങ്ങൾ നടന്നിരുന്നു. ഇവർ തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി.  ഇപ്പോൾ അറസ്റ്റിലായ പ്രതികളും, കൊല്ലപ്പെട്ട ശ്യാമും, ക്രിസ്റ്റിയും മുൻപും സ്വർണം തട്ടിപ്പ് കേസിലും, മയക്കുമരുന്ന് കടത്തു കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതികളാണ്. ശ്യാമാനെയും കിസ്റ്റോയയും ഇടിച്ചിടാൻ ഉപയോഗിച്ച് വാഹനം ചേറൂരിൽ നിന്നും കണ്ടെടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ മുക്കാട്ടുകാരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ തേടി പീച്ചി വന പ്രദേശത്തും ജില്ലായിലാകമാനവും പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവരുടെസംഘത്തിൽ ഉൾപ്പെട്ട അഭി, പ്രിൻസ് എന്നിവർക്ക് വേണ്ടിയും പോലീസ് അന്വേഷണം നടത്തിവരികയാണ്.