ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ആസൂത്രിതവും ഗൂഢ ഉദ്ദേശത്തോടെയും ആയിരുന്നുവെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പേരേര. മതപരിവര്‍ത്തനം തെളിയിക്കാന്‍ ഒരു സാഹചര്യ തെളിവുകളും ഇല്ല. ജനാധിപത്യവും ഭരണഘടനയും തുറങ്കില്‍ അടയ്ക്കപ്പെടുകയായിരുന്നു. അതുകൊണ്ടാണ് ജനരോഷം വ്യാപകമായി ഉയര്‍ന്നത്. വളരെ വേഗം ജാമ്യം ലഭിക്കേണ്ടയിടത്ത് ബിജെപി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിഗൂഢമായ അന്തര്‍ നാടകങ്ങള്‍ ഉണ്ടായി എന്നും യൂജിന്‍ പേരേര ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
9 ദിവസങ്ങള്‍ക്കു ശേഷമാണ് മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നത്. നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്യായമായി അവരെ തടങ്കലിലടച്ചത്. ഇതിനു പിന്നില്‍ ബിജെപി സര്‍ക്കാരിന്റെ നിഗൂഡമായ കൈക്കടത്തല്‍ ഉണ്ടെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. കന്യാസത്രീകളുടെ മോചനത്തിനായി നിരന്തരം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചിരുന്നു. അതിന്റെ തത്ഫലം കൂടിയാണ് കന്യാസ്ത്രീകള്‍ പുറത്തിറങ്ങിയത്.