2025 ജൂലൈ 25-ന് ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ക്രൈസ്തവ സന്യാസിനികളായ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം പി. നിയമപരമായ ആധാരമില്ലാതെ തെറ്റായ ആരോപണങ്ങള്‍ ചുമത്തിയ നടപടി ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണമാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബി.ജെ.പിയുടെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയും, അവരെ അപമാനിക്കുകയും ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിനും ആള്‍ക്കൂട്ട നീതിക്കും ജനാധിപത്യത്തില്‍ സ്ഥാനം ഇല്ലെന്നും രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി എം പി ആവശ്യപ്പെട്ടു.