‘അങ്ങനെ വിരട്ടിയാല്‍ വിരളുന്ന ആളല്ല കെ സുധാകരന്‍, വിരളുന്ന പാർട്ടിയല്ല കോണ്‍ഗ്രസ്’; കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Friday, June 23, 2023

 

ന്യൂഡല്‍ഹി: അധികാരമുള്ളതുകൊണ്ട് വിരട്ടാം എന്നുള്ള വ്യാമോഹം വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. വിവിധ ആരോപണങ്ങളില്‍ പ്രതിരോധത്തിലായ കേരള സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും മുഖം രക്ഷിക്കാനുള്ള അടവാണിത്. രാഷ്ട്രീയമായി എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ പെടുത്തിയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും അവരുടെ വായടക്കാം എന്നുള്ള വ്യാമോഹത്തിന്‍റെ പുറത്ത് സർക്കാർ ചെയ്ത അധര വ്യായാമം മാത്രമാണ് കെപിസിസി പ്രസിഡന്‍റിന്‍റെ അറസ്റ്റെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

“അങ്ങനെ വിരട്ടിയാല് വിരളുന്ന ആളല്ല കെ സുധാകരന്, വിരളുന്ന പാർട്ടിയല്ല കോണ്ഗ്രസ്. സിപിഎം ഇത് മനസിലാക്കിയിട്ടില്ലെങ്കില് മനസിലാക്കാന് പോകുന്നതേയുള്ളൂ. ജനങ്ങളാല് വെറുക്കപ്പെട്ട സര്ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവാണ് കള്ളക്കഥകള് കെട്ടിച്ചമച്ചുള്ള അറസ്റ്റ്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന രീതിയാണ് സിപിഎമ്മിന്‍റേത്. നിങ്ങളുടെ പ്രതികാര രാഷ്ട്രീയം നിങ്ങളുടെ നാശത്തിനാണ്” – കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.