പുറത്തിറങ്ങനാകാതെ അഫ്ഗാനില്‍ കുടുങ്ങി മലയാളികള്‍ : ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ കഴിയുന്നല്ല

Jaihind Webdesk
Wednesday, August 18, 2021

കൊച്ചി : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം മലയാളികള്‍. ഇവർക്ക് എംബസിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ചെക്പോസ്റ്റുകള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. വിമാനം അനുവദിച്ചാലും ചെക്പോസ്റ്റുകള്‍ കടക്കാന്‍ ഭയമാണെന്ന് ഇവര്‍ പറയുന്നു. വിമാനത്താവളത്തിലേക്ക് പോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

‘ഏതു ഫ്ലൈറ്റ് ലഭിച്ചാലും മടങ്ങിവരാൻ തയാറാണ്. പക്ഷേ അതല്ല വിഷയം. 5 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്ത് എത്താൻ 5 മണിക്കൂറെടുക്കുന്നു. പുറത്തിറങ്ങാൻ എല്ലാവർക്കും ഭയമാണ്. എല്ലാവരും വീട്ടിൽ അടച്ചിരിക്കുന്നു. പാക്കിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ എംബസികൾ ഒഴികെ മറ്റെല്ലാവരും രാജ്യം വിടുകയാണ്. 200–270 മലയാളികൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നതെന്നും കാബൂളില്‍ കുടുങ്ങിയ യുവാവ് പറയുന്നു.