മാനനഷ്ടക്കേസ്: അര്‍ണാബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം

Jaihind Webdesk
Saturday, December 8, 2018

മാനനഷ്ട കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം. ശശി തരൂര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് സമന്‍സ്.

ഫെബ്രവരി 28ന് അര്‍ണാബ് ഹാജരാകണമെന്ന് നിര്‍ദ്ദേശം. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നു കാട്ടിയാണ് തരൂരിന്റെ മാനഷ്ടക്കേസ്. ആര്‍ണാബിനെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി.