ജമ്മു-കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Jaihind Webdesk
Sunday, September 25, 2022

ശ്രീനഗർ: ജമ്മു-കശ്മീരിലെ കുപ്‌വാരയിൽ രണ്ടു ഭീകരരെ വധിച്ചു. ഇന്ത്യൻ സേനയും കശ്മീർ പോലീസും ചേർന്നാണ് ഭീകരരെ വധിച്ചത്. കുപ്‌വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽനിന്ന് ആയുധങ്ങളും യുദ്ധസാമഗ്രികളും മറ്റും കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. രണ്ട് എകെ 47 റൈഫിളുകളും രണ്ടു പിസ്റ്റളും നാല് ഗ്രനേഡുകളും ഭീകരരിൽനിന്ന് പിടിച്ചെടുത്തു.