സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുന്‍ ആയങ്കി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നിർദേശം

Jaihind Webdesk
Wednesday, May 4, 2022

 

കണ്ണൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതികളായവർക്ക് എതിരെ കാപ്പ ചുമത്താൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശം. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോ ഇത് സംബന്ധിച്ച റിപ്പോർട്ട് ഡിഐജിക്ക് കൈമാറി. ഓപ്പറേഷൻ കാവലിന്‍റെ ഭാഗമായാണ് നിർദ്ദേശം. നിരവധി രാഷ്ട്രീയ സംഘർഷങ്ങളിലും ക്രിമിനൽ കേസുകളിലും പ്രതിയായ അർജ്ജുൻ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തണമെന്ന് കമ്മീഷണർ ഡിഐജിക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു.