അരിപ്പ ഭൂസമരം ഇന്ത്യയൊട്ടാകെയുള്ള ഭൂസമരങ്ങൾക്ക് മാതൃകയെന്ന് കൊടിക്കുന്നിൽ സുരേഷ്

Jaihind News Bureau
Tuesday, September 25, 2018

അരിപ്പ ഭൂസമരം ഇന്ത്യയൊട്ടാകെയുള്ള ഭൂസമരങ്ങൾക്ക് മാതൃകയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി. ഭൂവുടമകൾക്ക് വേണ്ടി സമരക്കാരെ കള്ളക്കേസിൽ കുടുക്കി അടിച്ചമർത്താൻ ശ്രമിക്കുന്ന പോലീസുദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരും ഉന്നത പോലീസുദ്യോഗസ്ഥരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി ദളിത് മുന്നേറ്റ സമിതി കൊട്ടാരക്കര റൂറൽഎസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.